അലനല്ലൂര്‍: എടത്തനാട്ടുകര സ്വദേശികളായ ഇബ്‌നു അലി, സീന ത്ത് അലി ദമ്പതികളുടെ ആദ്യ പുസ്തകങ്ങള്‍ കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു.എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി.സ്‌കൂള്‍ അധ്യാപികയായ സീനത്ത് അലിയുടെ കവിതാ സമാഹാരം ‘ഒറ്റമു റിയുടെ താക്കോല്‍’ കെ.പി.രാജേഷിനു നല്‍കിയും ഇടുക്കിയില്‍ സംസ്ഥാന ജി.എസ്.ടി. വകുപ്പ് ഡെപ്യുട്ടി കമ്മീഷണറായ മുഹമ്മ ദലി പോത്തുകാടന്‍ എന്ന ഇബ്‌നു അലിയുടെ ‘ഓര്‍മകളുടെ ഓല പ്പുരയില്‍’ പുസ്തകം സിബിന്‍ ഹരിദാസിനു നല്‍കിയുമാണ് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തത്.തൃശൂര്‍ ചാവക്കാട് ശിക്ഷക് സദന്‍ ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ കരീം പടുകുണ്ടില്‍ അധ്യക്ഷത വഹിച്ചു. ശ്യാം കൃഷ്ണന്‍, നാരായണന്‍ നീലമന, കെ.റഹ്മത്ത്, ടി.പി. സുബ്രമണ്യന്‍, വേലായുധന്‍, കെ. അബൂബക്കര്‍, എന്‍.അലി അക്ബ ര്‍, ഇബ്‌നു അലി, സീനത്ത് അലി, ഡോ. ജസീം അലി എന്നിവര്‍ സം സാരിച്ചു.പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച കവിതക്ക് കവി ആല ങ്കോട് ലീലാകൃഷ്ണനും ഓര്‍മ്മക്കുറിപ്പുകള്‍ക്ക് സാഹിത്യകാരന്‍ ഡോ.എം.എന്‍. കാരശ്ശേരിയുമാണ് അവതാരിക എഴുതിയത്. ഷാനി കെ.കെ.വി. എടത്തനാട്ടുകരയാണ് കവര്‍ ഡിസൈന്‍ ചെയ്തത്.