അലനല്ലൂര്‍: എടത്തനാട്ടുകര ചിരട്ടക്കുളം ദേശസേവിനി വായന ശാ ല ആന്‍ഡ് ചാരിറ്റി കൂട്ടായ്മ പെരിന്തല്‍മണ്ണ താലൂക്ക് ബിഡികെ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സെപ്റ്റംബര്‍ നാലിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചിരട്ടക്കുള മദ്രസാഹാളില്‍ വെച്ചാണ് ക്യാമ്പ് നടക്കുക.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രക്തബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്‍സാറുദ്ദീന്‍ 9946594370,ഷാജി മാസ്റ്റര്‍ 94956 06797,നാണിപ്പ 92889 59852,റഫീഖ് 98464 46846,സജേഷ് 98461 26581,അജ്മല്‍ 95397 57375 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.