മണ്ണാര്‍ക്കാട് : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നടക്കുന്ന യൂ ണിറ്റ് ശാക്തീകരണ ക്യാമ്പയിനായ നൗബഹാര്‍ 2K21 ന്റെ ലോ ഗോ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ്, നിയോജക മണ്ഡലം എം.എസ്. എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, ജനറല്‍ സെക്രട്ടറി സജീര്‍ ഞെട്ടരക്കടവ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി അഫ്‌ലഹ്, ഷൗക്ക ത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, മുഹ്‌സിന്‍ ചങ്ങലീരി, ഇജാസ്, ജംഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.