മണ്ണാര്‍ക്കാട്: സ്വദേശത്തും വിദേശത്തും തൊഴിലവസരമുള്ള സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംഗ്, ലാപ് ടോപ്പ് ചിപ്പ്‌ലെവല്‍ സര്‍ വീസ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം, എന്നി കോഴ്സുകള്‍ ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കുന്ന മണ്ണാര്‍ക്കാട്ടെ ടെക്നിറ്റി ഇന്‍സ്റ്റി റ്റ്യൂട്ടില്‍ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി മാ നേജ്‌മെന്റ് അറിയിച്ചു. 3,6,12 മാസങ്ങളില്‍ പൂര്‍ത്തിയാക്കാവുന്ന കോഴ്സുകളാണ് നല്‍കുന്നത്.എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി എന്നിങ്ങനെയാണ് പഠനയോഗ്യത.

സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും സിസിടിവിയുമെല്ലാം നിത്യജീവിത ത്തിലെ അവിഭാജ്യ ഘടകമായി മാറുന്ന പുതിയ കാലത്ത് അവയുമാ യി ബന്ധപ്പെട്ടിരിക്കുന്ന മെയിന്റനന്‍സ്, സര്‍വ്വീസ് തുടങ്ങിയ മേഖ ലകളിലെ സാങ്കേതിക പഠനം സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന തരത്തിലുള്ള ഫീസ് ഘടനയാണ് ടെക്നിറ്റി ആവിഷ്‌കരിച്ചിരിക്കുന്ന ത്. പ്രായോഗിക അധിഷ്ഠിതമാണ് ക്ലാസ്സുകള്‍.പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പഠന സാമഗ്രികളും സ്ഥാപനം തന്നെ സൗജന്യമായി നല്‍കുന്നു.ലോകോത്തര നിലവാരത്തിലുള്ള മെഷി നറികളും സോഫ്റ്റ് വെയറുകളും അടങ്ങിയ ഹൈടെക്ക് ലാബ് അക്കാദമിയിലുണ്ട്.സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് സര്‍വ്വീസ് മേഖലയില്‍ ഒന്നര പതിറ്റാണ്ട് പരിജ്ഞാനമുള്ള വിദഗ്ദ്ധരായ ഫാ ക്കല്‍റ്റികളാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. പ്രായോഗിക പരിജ്ഞാന ത്തിലൂടെ മികച്ച ടെക്‌നീഷന്‍ ആയി വിദ്യാര്‍ത്ഥിയെ വാര്‍ത്തെ ടുക്കുക എന്നതാണ് ലക്ഷ്യം.ക്ലാസ്സ് മുറിയിലും ലാബിലും പഠനം ഒതുക്കി നിര്‍ത്താതെ സൗജന്യ പരിശീലനവും, മെയിന്റനന്‍സ്, സര്‍വ്വീസ് മേഖലയില്‍ നിന്നുള്ള പ്രായോഗിക അനുഭവം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സാധ്യമാക്കുന്നു.

കോഴ്സ് പൂര്‍ത്തിയക്കുന്നവര്‍ക്ക് പ്രമുഖ സര്‍വ്വീസ് സെന്ററുകളിലും, വിദേശ രാജ്യങ്ങളിലേക്കും ജോലി നേടാനുള്ള പിന്തുണ കൂടി നല്‍ കി വരുന്നുണ്ട്.സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവ ര്‍ക്ക് അതിനാവശ്യമായ സഹായങ്ങളും ഉപദേശ നിര്‍ദേശങ്ങളും നല്‍കും.തൊഴില്‍ മേഖലയില്‍ നിന്നുള്ള സംശയങ്ങള്‍ ടെക്നിറ്റിയി ലെ ഫാക്കല്‍റ്റികളെ ബന്ധപ്പെട്ട് ദുരീകരിക്കുന്നതിനുള്ള സൗഹൃദാ ത്മകമായ അന്തരീക്ഷം കുടി നിലനിര്‍ത്തി പോരുന്നതും ടെക്‌നിറ്റി യുടെ സവിശേഷതയാണ്.മണ്ണാര്‍ക്കാട് നഗരത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള സി പി പ്ലാസയിലെ രണ്ടാം നിലയി ലാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.അഡ്മിഷന് 9947 950 550, 9947 124 555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!