അലനല്ലൂര്‍ :പ്രഗല്‍ഭരും നിപുണരുമായവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസ ആദരം കര്‍ക്കിടാംകുന്ന് പാലക്കടവ് സ്വദേശിയായ എരൂത്ത് കുഞ്ഞിമുഹമ്മദിനും.കേരളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമേ നിരവധി മലയാളി ഡോക്ടര്‍മാ ര്‍,ബിസിനസുകാര്‍ എന്നിവര്‍ക്കും ഇത്തരം ആദരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന കുഞ്ഞിമുഹമ്മദിന് ആദരവ് ലഭിച്ച സന്തോഷ ത്തിലാണ് കുടുംബത്തോടൊപ്പം കര്‍ക്കിടാംകുന്ന് ഗ്രാമവും.
ദുബൈ മോഡേണ്‍ ജനറല്‍ സര്‍വീസ് ഓഫീസിലും അജ്മാന്‍ യൂണി വേഴ്‌സിറ്റിയിലും ജോലി ചെയ്തിട്ടുണ്ട്.16 വര്‍ഷമായി ദുബൈയിലെ പ്രമുഖ പത്രമായ ഗള്‍ഫ് ന്യൂസില്‍ എച്ച് ആര്‍ വിഭാഗത്തില്‍ അസി. മാനേജര്‍ പേ റോള്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്ത് വരുകയാ ണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബഹുഭാഷാ പണ്ഡി തന്‍ കൂടിയായ കുഞ്ഞിമുഹമ്മദിന് ദുബൈ സര്‍ക്കാരിന്റെ ഗോള്‍ ഡന്‍ വിസ ലഭിച്ചത്. ഇതോടെ ദുബൈയില്‍ വി.വി.ഐ.പി പരിഗണ ന ലഭിക്കുന്നവരില്‍ കുഞ്ഞിമുഹമ്മദും ഇടം നേടി.
എടത്തനാട്ടുകര മിശ്കാത്തുല്‍ ഉലൂം അറബി കോളജിലും, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിലും പഠിച്ച കുഞ്ഞിമുഹമ്മദ് കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നാണ് അറബികില്‍ ബിരുദാന ന്തര ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എം.ഇ.എസ് മിശ്കാത്തുല്‍ ഉലൂം അറബി കോളജിന്റെ പ്രിന്‍സിപ്പല്‍ ആയിരിക്കെയാണ് വി ദേശത്തേക്ക് പോയത്. കേരളത്തില്‍ സര്‍ക്കാര്‍ അധ്യാപകനായി ജോ ലി ലഭിച്ചുവെങ്കിലും ദുബൈയില്‍ തന്നെ തുടരുകയായിരുന്നു.
സജീവ ജീവകാരുണ്യ പ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് യു.എ. ഇയിലെ പേസ് എന്ന എടത്തനാട്ടുകര പ്രവാസി കൂട്ടായ്മയുടെ അ ഡൈ്വസര്‍ കൂടിയാണ്. നിരവധി പേരെ ജീവിതത്തിന്റെ പച്ചപ്പി ലേക്ക് ഇതിനോടകം തന്നെ കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്.
കാലങ്ങളായി ഭാര്യയും മക്കളും ദുബൈയില്‍ തന്നെയായിരുന്നു. ഈയിടെയാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പരേതരായ ഏരൂ ത്ത് വീട്ടില്‍ അബു – റാബിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ജന്നത്തുന്നീസയാണ് ഭാര്യ. അഫീഫ, തമന്ന ഫിര്‍ദൗസ്, ഹനൂന്‍ കുഞ്ഞിമുഹമ്മദ് മക്കളും, മങ്കട അരിപ്ര സ്വദേശിയും ചാപ്പനങ്ങാടി പി.എം.എസ്.എച്ച് സ്‌കൂളിലെ അധ്യാപകനുമായ സല്‍മാന്‍ മരുമക നുമാണ്.