അഗളി: ഷോളയൂര്‍ മരപ്പാലം ഊരില്‍ ഗോത്രത്താളം 2021 ഓണാ ഘോഷ പരിപാടി സംഘടിപ്പിച്ചു.ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം വേലമ്മാള്‍ മാണിക്യം അധ്യക്ഷയായി.ചലച്ചിത്ര പിന്നണി ഗായിക നഞ്ചിയമ്മ,യുവകവി ആര്‍കെ അട്ടപ്പാടി,എന്നിവര്‍ മുഖ്യാ തിഥികളായിരുന്നു.അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സിഐ ബിനു എസ് പങ്കെടുത്തു.ലാവണ്യയും സംഘവും അവതരിപ്പിച്ച തിരുവാതിര,മണിവേലും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്,മരുതാചലം എംവിയുടെ നേതൃത്വത്തില്‍ കുമ്മിപ്പാട്ട്,ഊരു നിവാസികളുടെ കുമ്മികളി എന്നിവയും അരങ്ങേറി.