അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖല വിറ്റഴിക്കല്‍ നയത്തിനുമെതിരെ സിഐടിയു എടത്ത നാട്ടുകര കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ബെഫി ജില്ലാ കമ്മറ്റി അംഗം സിടി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെസിഇയു മണ്ണാര്‍ക്കാട് ഏരിയകമ്മറ്റി അംഗം പി രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ഷൈജു, പ്രമോദ്, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മറ്റി അംഗം സോമരാജന്‍ സ്വാഗതവും ആര്‍ട്ടിസാന്‍സ് വില്ലേജ് സെക്രട്ടറി സുഗതന്‍ നന്ദിയും പറഞ്ഞു.