കോട്ടോപ്പാടം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ്,എംഎസ്എഫ് എംബി റോഡ് യൂണിറ്റ് സംഘടിപ്പിച്ച ഓണ്‍ ലൈന്‍ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു.നൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഫൈസല്‍ ആനമൂളി ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.ഹന്ന അക്കര രണ്ടാം സ്ഥാനവും.സഫാ ഷെറിന്‍ മാളി ക്കുന്ന് മൂന്നാം സ്ഥാനവും നേടി.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡ ന്റ് കെപി. അഫ് ലഹ്, പഞ്ചായത്ത് യൂത്ത്‌ലീഗ് സെക്രട്ടറി സാലിം. സി,യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ ഫസലുറഹ്മാന്‍, ത്വാഹി ര്‍,ശിബില്‍തുടങ്ങിയവര്‍ പങ്കെടുത്തു.