കാരാകുര്‍ശ്ശി: സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിങ്ങിനെ കേര ള സ്പീക്കര്‍ അപമാനിച്ചെന്നാരോപിച്ച് ബിജെപി കാരാകുര്‍ശ്ശി പള്ളി ക്കുറുപ്പ് സെന്ററില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ജില്ലാ ജന റല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.വാരിയംകു ന്നനെ ഭഗത് സിംഗിനോട് ഉപമിച്ച കേരള സ്പീക്കര്‍ ഇവര്‍ തമ്മിലുള്ള സാമ്യം ഏതെല്ലാം വിഷയങ്ങളിലാണ് എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി.കോങ്ങാട് നിയോജക മണ്ഡലം പ്രസിഡ ന്റ് രവി അടിയത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.വിജയന്‍ ,രാധാകൃഷ്ണന്‍ ,ലക്ഷ്മണന്‍ ,ഗോപാല ക്യഷ്ണന്‍,രാമന്‍ കുട്ടി.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ് സ്വാഗതം പറഞ്ഞു.