അലനല്ലൂര്‍: അനുഭവ കുറിപ്പുകളും കവിതകളുമായി ദമ്പതികളുടെ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തുന്നു.എടത്തനാട്ടുകര സ്വദേ ശികളായ ഇബ്‌നു അലി, സീനത്ത് അലി എന്നിവരുടെ പുസ്തകങ്ങളാ ണ് ആഗസ്റ്റ് 28ന് തൃശ്ശൂര്‍ ചാവക്കാട് ശിക്ഷക് സദന്‍ ഹാളില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്.ഇബ്‌നു അലി വിവിധ ഘട്ടങ്ങളില്‍ ആ നുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയ നാല്‍പതോളം ഓര്‍മ്മകുറിപ്പുകളും ഭാര്യ സീനത്ത് അലിയുടെ കവി താ സമാഹാരവുമാണ് വായനക്കാരിലേക്ക് എത്താന്‍ പോകുന്നത്.
എടത്തനാട്ടുകര ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് സീനത്ത് അലി. ആനുകാലിങ്ങളില്‍ നിരവധി കഥകളും കവിതകളും ഇതി നോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ മാണ് സീനത്ത്. കുട്ടിക്കാലം, സ്‌കൂള്‍, കോളജ്, തൊഴില്‍ രഹിതന്‍ പിന്നീട് സര്‍ക്കാര്‍ ജോലിയില്‍ ഉള്ളതടക്കം നാടിന്റെയും ചുറ്റുവട്ട ത്തിന്റെയും പഴയ കാലവും ആളുകളെയും കഥാപാത്രങ്ങളാകുന്ന ആത്മകഥാംശമുള്ള ഗൃഹാതുര സ്മരണകളാണ് ഇബ്‌നു അലിയുടെ ഓര്‍മകളുടെ ഓലപ്പുരയില്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
സീനത്ത് അലിയുടെ കവിതാ സമാഹാരം ‘ഒറ്റമുറിയുടെ താക്കോല്‍’ കെ.പി.രാജേഷിനു നല്‍കിയും ഇടുക്കിയില്‍ സംസ്ഥാന ജി.എസ്. റ്റി. വകുപ്പ് ഡെപ്യുട്ടി കമ്മീഷണറായ മുഹമ്മദലി പോത്തുകാടന്‍ എന്ന ഇബ്‌നു അലിയുടെ ‘ഓര്‍മകളുടെ ഓലപ്പുരയില്‍’ പുസ്തകം സിബിന്‍ ഹരിദാസിനു നല്‍കിയുമാണ് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്യുന്നത്.ശ്യാം കൃഷ്ണന്‍, കരീം പടുകുണ്ടില്‍, ഉസ്മാന്‍ പാലക്കാഴി, നാരായണം നീലമന എന്നിവര്‍ സംബന്ധിക്കും.പേരക്ക ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കവിതക്ക് കവി ആലങ്കോട് ലീലാകൃഷ്ണനും ഓര്‍മ്മക്കുറിപ്പുകള്‍ക്ക് സാഹിത്യകാരന്‍ ഡോ. എം.എന്‍. കാരശ്ശേരിയുമാണ് അവതാരിക എഴുതിയത്. ഷാനി കെ കെ വി എടത്തനാട്ടുകരയാണ് കവര്‍ ഡിസൈന്‍ ചെയ്തത്.