മണ്ണാര്‍ക്കാട് :ബൈപ്പാസ് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെ ന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേ ധ സമരം നടത്തി.കുന്തിപ്പുഴയില്‍ നിന്നും നെല്ലിപ്പുഴയിലേക്ക് ദേശീ യപാതയെ ആശ്രയിക്കാതെ കടന്ന് പോകാന്‍ കഴിയുന്ന പാത മാസ ങ്ങളായി ശോചനീയാവസ്ഥയിലാണ്.മഴ പെയ്താല്‍ പ്രദേശത്തെ വീടു കളിലേക്കും കടകളിലേക്കുമുള്ള വഴിയില്‍ വെള്ളക്കെട്ടും രൂപപ്പെ ടുന്നതിനാല്‍ യാത്രദുരിതവും നേരിടുന്നുണ്ട്.അശാസ്ത്രീയമായ നി ര്‍മാണവും അഴുക്കുചാലിന്റെ അപര്യാപ്തതയുമാണ് വെള്ളക്കെട്ടിന് ഇടവരുത്തുന്നത്.ജനം ദുരിതം പേറുമ്പോഴും അധികൃതര്‍ റോഡ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടു ത്തി.ബൈപ്പാസ് റോഡ് ഉടന്‍ നവീകരിക്കണമെന്നും അല്ലാത്ത പ ക്ഷം കൂടുതല്‍ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മുന്നറിയിപ്പു നല്‍കി.മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കുന്തി പ്പുഴ,വൈസ് പ്രസിഡന്റുമാരായ എം സി നിസാം,പിടി കമറുദ്ദീന്‍, ട്രഷറര്‍ എന്‍കെ സലാം,വസീം,ബസീം എന്നിവര്‍ സമരത്തിന് നേ തൃത്വം നല്‍കി.