മണ്ണാര്‍ക്കാട്: പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനുളള കേന്ദ്ര സ ര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിഐടിയു ജില്ലയിലെ കേന്ദ്രസ ര്‍ ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി.സിഐടിയു മണ്ണാര്‍ ക്കാട് ഡിവിഷന്‍ കമ്മിറ്റി മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മു ന്നില്‍ നടത്തിയ ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ വൈസ് പ്രസിഡന്റ് ടിആര്‍ സെബാ സ്റ്റ്യന്‍ അധ്യക്ഷനായി.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ്, കണ്‍ സ്യൂ മര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെപി ജയരാജ്,സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി ദാസന്‍ എന്നിവര്‍ സംസാരിച്ചു.ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് സ്വാഗതവും ഓട്ടോ ടാക്‌സി യൂണിയന്‍ സെക്രട്ടറി ദാസപ്പന്‍ നന്ദിയും പറഞ്ഞു.