അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1054 ലിറ്റര്‍ വാഷ് കണ്ടെത്തി.പാടവയല്‍ കുളപ്പടിയില്‍ ചെന്താമല യിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് വാഷ് കണ്ടെടുത്തത്. അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷ്,പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രേംകുമാര്‍,പ്രസാദ് എം,രതീഷ് കെ,ശ്രീകുമാര്‍ ആര്‍,രങ്കന്‍,രജീഷ് ഡ്രൈവര്‍ വിഷ്ണു ടി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.