അഗളി കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ‘സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍’ അട്ടപ്പാടി ബ്ലോക്ക് തല ഉദ്ഘാടനം കര്‍ഷക ര്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചു.അഗളി ക്ഷീരസംഘ ത്തില്‍ നടന്ന ചടങ്ങില്‍ അഗളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും എംആര്‍സിഎംപിയു ബോര്‍ഡ് മെമ്പറുമായ സനോജ് എസ്, അട്ട പ്പാടി ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കാളിയമ്മ മുരുകന്‍, അഗളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി ജി കുറുപ്പ്, അഗളി ക്ഷീരസംഘം പ്രസിഡന്റ്പി കനകരാജ്, ക്ഷീര വികസന ഓഫീസര്‍ അഭിജിത്ത് കെ ദീപക് എന്നിവര്‍ സംസാരിച്ചു.