മണ്ണാര്‍ക്കാട്: കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവ നും സ്വത്തിനും കൃഷിയ്ക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതല്‍ വനംവകുപ്പ് വെടിവെച്ചു കൊല്ലും.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ള തായി റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലി അറിയിച്ചു. വനാതിര്‍ത്തി യില്‍ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലെ കാട്ടുപ ന്നികളെയാണ് നശിപ്പിക്കുക.ആര്‍ആര്‍ടി സംഘത്തേയാണ് ഇതിനാ യി നിയോഗിച്ചിട്ടുള്ളത്.ഇതിന് പുറമേ റെയ്ഞ്ച് പരിധിയില്‍ നിലവി ല്‍ ലൈസന്‍സ് പുതുക്കിയിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണ വും ഉറപ്പാക്കും.ചൊവ്വാഴ്ച മുതല്‍ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാര്‍ക്കാട് റെയ്ഞ്ച് പരിധിയില്‍ നടപ്പിലാക്കി തുടങ്ങി.കല്ലടിക്കോട് ഭാഗത്ത് നിന്നും ഇന്ന് ലഭിച്ച പരാ തി വനപാലകര്‍ പരിശോധിച്ചിട്ടുണ്ട്.
കരിമ്പ,കാരാകുര്‍ശ്ശി,തച്ചമ്പാറ,കാഞ്ഞിരപ്പുഴ,തെങ്കര,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര പഞ്ചായത്തുകളാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ വരുന്നത്.മിക്ക പഞ്ചായത്തുകളിലും കാട്ടുപ ന്നി ശല്ല്യമുണ്ട്.കാട്ടുപന്നികളുടെ ശല്ല്യം നിമിത്തം കൃഷി ചെയ്യാന്‍ വയ്യെന്ന അവസ്ഥയിലാണ് പലയിടങ്ങളിലേയും കര്‍ഷകര്‍. ജനവാ സ കേന്ദ്രങ്ങളിലൂടെയുള്ള കാട്ടുപന്നികളുടെ സഞ്ചാരം വാഹനയാ ത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്.ആഴ്ചകള്‍ക്ക് മുമ്പ് അരിയൂര്‍ വെ ച്ച് കാട്ടുപന്നി ബൈക്കിലിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു.ശല്ല്യക്കാരായ കാട്ടുപന്നികളെ അമ ര്‍ച്ച ചെയ്യുന്നതിന് വനംവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ മുറവിളി കൂട്ടാറുണ്ടെങ്കിലും നടപടികളുണ്ടായില്ല.
നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കു ന്നതിന് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു.ഇത് പിന്നീട് 2021 മെയ് 17 വരെ ദീര്‍പ്പിക്കുകയായിരുന്നു.എന്നാല്‍ കേരളത്തില്‍ കാട്ടുപന്നികള്‍ മൂലമുള്ള നാശനഷ്ടങ്ങളില്‍ കാര്യമായ കുറവു വരാത്ത സാഹചര്യം കണക്കിലെടുത്ത് ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പിന്നീട് 2021 മെയ് 18 മുതല്‍ ഒരുൂ വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.ഇതു പ്രകാരമുള്ള നടപടികളാണ് മണ്ണാര്‍ക്കാട് റെയ്ഞ്ചിലും സ്വീകരിച്ചിട്ടുള്ളത്.കാട്ടുപന്നി ശല്ല്യം നേരിടുന്നവര്‍ക്ക് അവയെ അമര്‍ച്ച ചെയ്യുന്നതിനായി 8547 602 315 എന്ന നമ്പറില്‍ ബന്ധപ്പെടാം.