അഗളി: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാ ഗം വയോജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഓണസമ്മാനമായി നല്‍കുന്ന1000 രൂപ അട്ടപ്പാടി മേഖല യില്‍ 1409 പേര്‍ക്ക് വിതരണം ചെയ്തു.എല്ലാവര്‍ഷവും നല്‍കാറുള്ള ഓണകോടിക്ക് പകരമായാണ് ഇത്തവണ ഓണസമ്മാനമായി 1000 രൂപ വീതം വിതരണം ചെയ്യുന്നത്. ഐ.ടി.ഡി.പി യുടെ നേതൃത്വ ത്തിലാണ് വിതരണം. 3642 പേരാണ് അട്ടപ്പാടി മേഖലയില്‍ അര്‍ഹ രായിട്ടുള്ളത്. അതില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയ വര്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക നല്‍കിയത്. ബാക്കിയുള്ളവര്‍ ക്കുള്ള വിതരണം തുടരുന്നു.ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 385 പേര്‍ക്ക് ഐ.ടി.ഡി.പി. ഉദ്യോഗസ്ഥര്‍ ഊരുകളില്‍ നേരിട്ടെത്തി വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5.76 കോടി അനുവദിച്ചാണ് സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍ പ്പെട്ട വയോജനങ്ങള്‍ക്ക് ഓണസമ്മാനം നല്‍കുന്നത്.അഗളി മിനി സിവില്‍ സ്റ്റേഷനിലുള്ള ഐ.ടി.ഡി.പി. ഹാളില്‍ നടന്ന ഓണ സമ്മാ ന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അം ബിക ലക്ഷ്മണന്‍ അധ്യക്ഷയായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!