മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭി ക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാ ര്‍ഥിക്ക് നീന്തല്‍ അറിയാമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍മാന്‍മാരില്‍ നിന്നും ലഭിക്കുന്ന സാക്ഷ്യപ്പെടു ത്തിയ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ അപേക്ഷ എന്നിവ സഹിതം അത ത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരോ പ്രതിനിധി കളോ ശേഖരിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ചാല്‍ ഓഗസ്റ്റ് 31 വരെ സര്‍ട്ടിഫിക്കറ്റ് നല്‍കും.വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ അധ്യക്ഷന്‍മാര്‍ സഹകരിക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ.കെ.പ്രേംകുമാര്‍ എം. എല്‍.എ അറിയിച്ചു.ഫോണ്‍: 0491 2505100, 9497145438, 7034123438.

ബോണസ് പോയിന്റിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അനുവദി ക്കുന്നതിനുള്ള അധികാരം ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കണമെ ന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍ കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.ഒരു ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റികളില്‍ നിന്നുള്ള വിദ്യാ ര്‍ഥികള്‍ കൂട്ടമായി ജില്ലാതല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുകളി ല്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് കൈപറ്റുക എന്നത് കൊവിഡ് വ്യാപ ന കാലത്ത് ഏറെ ദുരിതവും ആശങ്കയുള്ളതാണെന്നും ജില്ലയിലെ നൂറിലേറെ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കുട്ടികള്‍ ജില്ലാ ആസ്ഥാനത്തെത്തി സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഒരുമിച്ചു ചേരുമ്പോഴുണ്ടാകുന്ന തിക്കും തിരക്കും രക്ഷിതാക്കളെ സംബന്ധി ച്ച് ഏറെ ആശങ്കയുണ്ടെന്നും നിവേദനത്തില്‍ അദ്ദേഹം പരാതി പ്പെട്ടിരുന്നു. മാത്രവുമല്ല ഒരേ ദിവസം ഓഫീസില്‍ എത്തിയ നൂറു ക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു ജീവന ക്കാര്‍ക്കും ദുരിതം തന്നെയാണ്. നിലവില്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റുമാരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കു ന്നത്. അതുകൊണ്ട് തന്നെ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ നിയമപരമായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അനു വദിച്ചു നല്‍കാനുള്ള നിയമപരമായ അധികാരം അതത് ഗ്രാമപ ഞ്ചായത്ത്, നഗരസഭ അധ്യക്ഷന്‍മാര്‍ക്ക് നല്‍കണമെന്നായിരുന്നു ഗഫൂര്‍ കോല്‍കളത്തില്‍ മന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യ പ്പെട്ടിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!