മണ്ണാര്‍ക്കാട്: വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും പട്ടികവര്‍ഗ ഓഫീസും സംയുക്തമായി ഓണാഘോഷത്തോടനുബന്ധിച്ച് കൊമ്പംകുണ്ട് ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങളിലെ കുട്ടി കള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു.

കോളനി അംഗന്‍വാടിയിലെ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു .എസ്‌ഐ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വോം വൈസ് ചെയര്‍മാന്‍ കെവിഎ റഹ്മാന്‍ വിഷയാവതരണം നടത്തി.അധ്യാപകര്‍ക്കുള്ള ഉപഹാരം വോം ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത് വിതരണം ചെയ്തു.

വോം കണ്‍വീനര്‍ സഹീര്‍ ഓസോണ്‍,മെമ്പര്‍ സുഹൈല്‍ (മാര്‍ക്ക് അക്കാദമി) തുടങ്ങിയവര്‍ പങ്കെടുത്തു.ട്രൈബല്‍ ഓഫീസര്‍ ഗിരിജ സ്വാഗതം പറഞ്ഞു. കോളനിവാസികള്‍ക്ക് പായസം വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!