മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണ വും ,മികച്ച കായിക താരങ്ങള്‍ക്ക് രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് അവാര്‍ ഡ് നല്‍കി ആദരിക്കലും കോട്ടോപ്പാടം കോണ്‍ഗ്രസ് ഓഫീസില്‍ നടന്നു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കായിക താരങ്ങളായ എം.ജി യൂണിവേഴ്‌സിറ്റി അത്ല റ്റി ക് മീറ്റ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോള്‍ഡ് മെഡല്‍ വിന്നര്‍ നജ്മുദ്ദീന്‍, തൃശൂര്‍ പി.എം.ജി കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌ സിറ്റി ഇന്റര്‍ സോണ്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ എം.ഇ.എസ് കോളേജിന് വേണ്ടി പങ്കെടുത്ത് രണ്ട് ഇനങ്ങളിലും ഗോള്‍ഡ് മെഡല്‍ നേടിയ ഫര്‍ഷാന.പി.പി,അണ്ടര്‍ 18 കേരള ഫുട്ബാള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാമില്‍ ഷംനാസ്,എച്ച്.എ.എല്‍ ബാംഗ്ലൂര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാരിസ് റഹ്മാന്‍,കാ ലിക്കറ്റ് യൂണിവേഴ്‌സിറ്റി റെസലിംഗ് ചാംമ്പ്യന്‍ സാബിത്ത്. ഐ, ചരിത്ര വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.എം.കെ ഹരിദാസ്എന്നിവരെ ആദരിച്ചു.

നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അമീന്‍ നെല്ലിക്കുന്ന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.വിനീത,സുധീര്‍ കാപ്പുപറമ്പ്,ഹാരിസ് തത്തേങ്ങലം,അന്‍വര്‍ കണ്ണംക്കുണ്ട്,നസീഫ് പാലക്കാഴി,പി.കൃഷ്ണപ്രസാദ്, നിജോ വര്‍ഗീസ്,നൗഫല്‍ താളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നേതാക്കളായ ബ്ലോക്ക് കോണ്‍ഗ്ര സ് വൈസ് പ്രസിഡണ്ട് പി.മുരളീധരന്‍,മണ്ഡലം കോണ്‍ഗ്രസ് പ്രസി ഡണ്ട് സി. ജെ. രമേഷ് ,എ.അസൈനാര്‍ മാസ്റ്റര്‍ ,ഷിഹാബ് കുന്നത്ത് ,വി. പ്രീത. മണികണ്ഠന്‍ തിരുവിഴാംകുന്ന് ,കെ. ജി. ബാബു മാസ്റ്റര്‍ ,അസീസ് മാസ്റ്റര്‍ ,ടി. കെ ഇപ്പു കൊച്ചു നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!