മണ്ണാർക്കാട്:എം എസ് എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ സാന്ത്വന പരിരക്ഷ പദ്ധതിയുടെ ഭഗമായി നാട്ടുകൽ കാരുണ്യ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക്പുതപ്പുകൾ ,തോർത്ത്, മാസ്കുകൾ എന്നിവ നൽകി സഹായ ഹസ്തമായി.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം ഉദ്ഘാടനം ചെയ്തു .യൂ ത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനായി. എം.എസ്.എസ് ജില്ലാപ്രസിഡണ്ട് എം.പി.എ.ബക്കർ മാസ്റ്റർ ,യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹുസ്നി മുബാറക് എം .എസ്.എസ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റഹ്മാൻ ,സി ടി ഷൗക്കത്തലി ,ടി പി അഫ്സൽ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!