മണ്ണാര്‍ക്കാട്: സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മിക്കാന്‍ പോകുന്ന മണ്ണാ ര്‍ക്കാട് മുണ്ടേക്കരാട്ടെ ഭൂമി ഉത്തര മേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ സന്ദര്‍ശിച്ചു.ജയില്‍ വകുപ്പിന് കൈമാറി കിട്ടി യ ഭൂമി അളന്ന് തിരിക്കുന്ന നടപടികള്‍ തുടങ്ങി.താലൂക്ക് സര്‍വേയ ര്‍ മുഹമ്മദ് ഷെരീഫ്,ഡെപ്യുട്ടി തഹസില്‍ദാര്‍ ഷാജി,വില്ലേജ് ഓഫീ സര്‍ വിനോദ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍.
മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ കിഴക്കുവശ ത്ത് മുണ്ടേക്കരാട് കൊന്നക്കോട് ജലസേചന വകുപ്പിന്റെ അധീനത യില്‍ എട്ട് ഏക്കറോളം ഭൂമിയാണ് ഉള്ളത്.ഇതില്‍ നാലേക്കറോളം ഭൂമിയാണ് സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മിക്കുന്നതിനായി കൈ മാറിയിട്ടുള്ളത്.ഉടമസ്ഥാവകാശം റെവന്യുവകുപ്പില്‍ നിക്ഷിപ്ത മാക്കിയാണ് മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ വകുപ്പിന് ഭൂമി കൈമാറി യിട്ടുള്ളത്.ജയില്‍ വകുപ്പിന് ലഭിച്ച ഭൂമിയുടെ അതിര്‍ത്തിയാണ് അളന്ന് തിരിക്കുന്നത്.തുടര്‍ന്ന് ഭൂമിക്ക് ചുറ്റും മതില്‍ കെട്ടും.ഇതിനാ യി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ സബ് ജയിലാണ് മണ്ണാര്‍ക്കാട്ടും ഉയരുക.
ജില്ലാ ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാര്‍,നോഡല്‍ ഓഫീസര്‍ മുജീബ് റഹ്മന്‍,ചിറ്റൂര്‍ സബ്ജയില്‍ സൂപ്രണ്ട് പ്രതാപ ചന്ദ്രന്‍, അസി. സൂപ്രണ്ട് ഹരിദാസ്,എപിഒ രാജേഷ്,ഡിപിഒ അജീഷ് എന്നിവരും ഡിഐജിയോടൊപ്പമുണ്ടായിരുന്നു.