കുമരംപുത്തൂര്‍:കുരുത്തിച്ചാലിലേക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടു ത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടി കൈക്കൊള്ളണ മെന്ന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യ പ്പെട്ടു.ഒരു മാസം മുമ്പ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കാലവര്‍ഷം കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്ക ല്‍ ഉള്‍പ്പടെ തദ്ദേശ സ്വയംഭരണ സ്ഥാപനം ചെയ്യേണ്ട കാര്യങ്ങ ളെ ല്ലാം നിര്‍വ്വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങൡലായി പ്രദേശത്ത് പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.
അതേ സമയം അപകടങ്ങള്‍ പോലും രാഷ്ട്രീയപരമായി ഉപയോ ഗിക്കാന്‍ ശ്രമിക്കുന്ന ചില തല്‍പ്പരകക്ഷികളുടെ ബുദ്ധിശൂന്യത ജനം തിരിച്ചറിയുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.കുരുത്തിച്ചാ ലില്‍ നടക്കുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ ത്തനമാണ് വേണ്ടതെന്നും ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ പിഎം നൗഫല്‍ തങ്ങള്‍ പറഞ്ഞു.
കുന്തിപ്പുഴയില്‍ മൈലാംപാടം കുരുത്തിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ ഇതുവരെ 13 പേരാണ് മരിച്ചത്.ഇതില്‍ ഏറ്റവും ഒടുവിലത്തേതാ യിരുന്നു വളാഞ്ചേരി കൊളത്തൂര്‍ പരവന്‍കുഴിയില്‍ വീട്ടില്‍ വീ രാന്‍ ഹാജിയുടെ മകന്‍ ഹാരിസിന്റെ (26) മരണം.ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഹാരിസ് വളാഞ്ചേരി കൊളത്തൂ രില്‍ നിന്നും സുഹൃത്തുക്കളായ നിസാമുദീന്‍, അഫ്‌സല്‍, സഹീര്‍, നൗഫല്‍ എന്നിവര്‍ക്കൊപ്പം കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തി യത്.വൈകീട്ട് ആറു മണിയോടെയാണ് സംഘം കുരുത്തിച്ചാലിലെ ത്തിയത്.കുരുത്തിച്ചാല്‍ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപമുള്ള ഭാഗ ത്ത് കുളിക്കാനിറങ്ങിയ സംഘത്തില്‍ നിന്നും ആദ്യം കുളിക്കാനി റങ്ങിയ ഹാരിസ് ശക്തമായ കുത്തൊഴുക്കില്‍പ്പെട്ടു.രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഹാരിസിനെ കാണാതായി.തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചി ലിലാണ് ഞായറാഴ്ച വെള്ളപ്പാടം തരിശ്ശുകടവിന്റെ മറുകരയില്‍ ഒഴുകിവരുന്ന മരത്തടിയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ മൃത ദേഹം കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കു ട്ടി,വൈസ് പ്രസിഡന്റ് മേരി സന്തോഷ്,സ്ഥിരം സമിതി അധ്യക്ഷ രായ പിഎം നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിരമാട ത്തുമ്പു ള്ളി,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി,സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ എത്തിയിരുന്നു.