മണ്ണാര്‍ക്കാട്:നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറിന്റെ നേ തൃത്വത്തില്‍ തുടങ്ങിയ വാക്‌സിനേഷന്‍ ചലഞ്ചുമായി മുന്നോട്ടു പോവുമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.വാക്‌സിന്‍ വിതരണത്തില്‍ ഇരുപത്തിനാലാം വാര്‍ഡിനെ ഒഴിവാക്കി എന്നുള്ള ആരോപണം ചലഞ്ചിനെ ഇല്ലായ്മ ചെയ്യാനുള്ള സി.പി.എം നീക്കമാണെന്ന് ചെയര്‍മാന്‍ മുഹമ്മദ് ബ ഷീര്‍ പറഞ്ഞു. നഗരസഭയില്‍ സമ്പൂര്‍ണ്ണ വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്. നഗര സഭയിലെ 29 വാര്‍ഡിലും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പില ക്കും .സര്‍ക്കാറിന്റെ നികുതി പണകൊണ്ടല്ല വാക്‌സിനേഷന്‍ ചലഞ്ച് നടപ്പിലാക്കുന്നത്. നന്മ മനസ്സുളളവരുടെ അകമഴിഞ്ഞ സഹകരണ ത്തോടെ നടപ്പിലാക്കുന്ന പദ്ധതി തുടക്കം മുതല്‍ തകര്‍ക്കാനാണ് ഇടത് കൗണ്‍സിലര്‍മാര്‍ ശ്രമം നടത്തിയിരുന്നത്.
അല്‍മ ആശുപത്രിയില്‍ നടന്ന രണ്ടാം ക്യാമ്പില്‍ 1,29,23 എന്നീ വാ ര്‍ഡുകളില്‍ മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇരുപത്തി നാലാം വാര്‍ഡില്‍ മാത്രമല്ല മൂന്ന് വാര്‍ഡ് ഒഴികെ 26 വാര്‍ഡുകളിലും അന്ന് വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. നഗരസഭയുടെ വാക്‌സിനേ ഷന്‍ ചലഞ്ചിനെ സംബന്ധിച്ച് ഇടത് നേതാവിന്റെ പ്രസ്താവന ഇത് അട്ടിമറിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു. സി.പി.എം കൗണ്‍ സിലര്‍മാര്‍ ചെയര്‍മാനെ ഉപരോധിച്ചതും നിഗൂഢത സൃഷ്ടിക്കാനാ ണ്. ഇരുപത്തി നാലാം വാര്‍ഡിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധ തി സി.പി.എം ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. ചലഞ്ചി ന്റെ ഒന്നാം ഘട്ടം വിജയമായി നഗരസഭയില്‍ 1,6,7,12,15 എന്നിങ്ങ നെ അഞ്ച് വാര്‍ഡുകള്‍ നാളെ സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് വാര്‍ഡുക ളായി പ്രഖ്യാപിക്കും. തുടര്‍ന്ന് 24 വാര്‍ഡിലും കൗണ്‍സിലര്‍മാര്‍ മുഖേന സ്‌പോണ്‍സര്‍മാരെ കണ്ടെത്തും.
കൂപ്പണില്‍ ഫോട്ടോ പതിച്ചത് സര്‍ക്കാര്‍ വിതരണത്തിന് സമാന്തര മായി വാക്‌സിന്‍ നല്‍കുന്നത് മൂലമാണെന്നും ഇത് ജനകീയ കമ്മിറ്റി തീരുമാനപ്രകാരമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.താന്‍ മുന്നോട്ടു വെച്ച പദ്ധതി സിപിഎം കൗണ്‍സിലര്‍മാര്‍ എടുത്തതില്‍ സന്തോഷ മുണ്ടെന്നും സ്വാഗതം ചെയ്യുന്നുമെന്നും ഇത് ചലഞ്ചിന്റെ വിജയമാ ണെന്നും ചെയര്‍മാന്‍ ബഷീര്‍ പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേ ഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാല കൃഷ്ണന്‍, സി. ഷഫീഖ് റഹ്മാന്‍, ഹംസ കുറുവണ്ണ, മാസിത സത്താര്‍ തുടങ്ങി മുഴുവന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.