കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറ,ഇരട്ടവാരി, കാപ്പുപറമ്പ് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ തുടരുന്ന വന്യ ജീവി ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോ ണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്‍കി.പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പലപ്പാറ,ഇരട്ടവാരി, കരടിയോട്, കോട്ട ക്കുന്ന് ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചൂരിയോട്,കാപ്പുപറമ്പ് എന്നീ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയും പുലിയും മറ്റു വന്യജീവികളും ജനജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്.

പുലര്‍ച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിങ് തൊഴിലാളികള്‍ക്കാണ് വന്യ ജീവികള്‍ വലിയവെല്ലുവിളി തീര്‍ക്കുന്നത്.തിരുവിഴാംകുന്ന് കന്നു കാലി ഗവേഷണ കേന്ദ്രത്തില്‍ പുലി തമ്പടിച്ചിരിക്കുന്നതിനാല്‍ ഫാമിലെ ജീവനക്കാരും തൊഴിലാളികളും ആശങ്കയോടെയാണ് തൊഴിലെടുക്കുന്നത്.ഫാമിനകത്തെ വന്യജീവി സാന്നിദ്ധ്യം സമീ പത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ സൈ്വര്യജീവിതം തകര്‍ ക്കുന്നു.കന്നുകാലി പരിപാലനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന കര്‍ഷകരുടേയും മനസ്സമാധാനം കെട്ടിരിക്കുന്നു.പലതവണ വളര്‍ ത്തുമൃഗങ്ങളെ പുലി പിടിച്ചു കൊണ്ട് പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇരട്ടവാരയില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടതോടെ ഭീതിയുടെ മുള്‍മുനയിലാണ് പ്രദേശത്തെ ജീവിതം.ഈ സാഹചര്യത്തില്‍ പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.പ്രദേശത്ത് അത്യാവശ്യ മായ തെരുവു വിളക്കുകള്‍ സ്ഥാപിക്കുക,ക്യാമറ സ്ഥാപിക്കുക, ജനജാഗ്രത സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡി എഫ്ഒയുമായി നടത്തിയ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു.

ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഡിഎഫ്ഒ വി പി ജയപ്രകാശ് ഉറപ്പു നല്‍കിയതായി യൂത്ത് കോണ്‍ഗ്ര സ് നേതാക്കള്‍ അറിയിച്ചു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡ ന്റ് ഗിരീഷ് ഗുപ്ത,കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പ ലപ്പാറ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അമീന്‍ നെല്ലിക്കു ന്നന്‍,സെക്രട്ടറി സുധീര്‍ കാപ്പുപറമ്പ്,ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ട റി ശിഹാബ് കുന്നത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!