മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനം ഉള്‍പ്പടെ ജില്ലയിലെ ഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും.സന്ദര്‍ശകരെ പ്രവേശിപ്പിക്കു ന്നതിനുളള ക്രമീകരണങ്ങളെല്ലാം നടത്തിയിട്ടുണ്ടെന്ന് ഉദ്യാനം മാനേജര്‍ അറിയിച്ചു.കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട ഉദ്യാനം നാല് മാസങ്ങള്‍ക്ക് ശേഷമാണ് തുറക്കുന്നത്. മധ്യവേനലവ ധിക്കാലവും പെരുന്നാള്‍ സീസണുമെല്ലാം അന്യമായത് വരുമാനന ഷ്ടത്തിനും ഇടയാക്കി.ഒന്നാം ലോക് ഡൗണ്‍ കാലത്ത് ഏഴ് മാസ ത്തോളം ഉദ്യാനം അടച്ചിട്ടിരുന്നു.ഓണം സീസണില്‍ ഉദ്യാനം തുറ ക്കുമ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.
വാക്കോടന്‍ മലയുടെ പ്രകൃതി രമണീയതയും കാഞ്ഞിരപ്പുഴ ഡാ മും തീര്‍ക്കുന്ന മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് മണ്ണാര്‍ക്കാടിന്റെ മലമ്പുഴയെന്ന് വിശേഷിപ്പിക്കുന്ന കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.കുട്ടികള്‍ക്ക് ഉല്ലസി ക്കാനുള്ള സൈക്ലിംഗ്,സ്വിമ്മിംഗ് പൂള്‍,സംഗീതത്തിന് അനുസരിച്ച് ചാഞ്ചാടുന്ന വെള്ളച്ചാട്ടം എന്നിവയെല്ലാം ഇവിടുത്തെ പ്രധാന ആക ര്‍ഷണീയതയാണ്.പെഡല്‍ ബോട്ടിംഗുമുണ്ട്.ജലസേചന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ കീഴിലാണ് ഉദ്യാനത്തിന്റെ പ്രവര്‍ത്തനം.മുതിര്‍ന്നവര്‍ക്ക് 25 ഉം കുട്ടികള്‍ക്ക് 12 രൂപയുമാണ് പ്രവേശനഫീസ്.
രണ്ടാഴ്ച മുന്‍പ് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍, 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് ഉള്ളവര്‍, കുറഞ്ഞത് ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവാ യിരുന്നിട്ട് നെഗറ്റീവായി റിസള്‍ട്ട് കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമേ ഉദ്യാനങ്ങളില്‍ പ്രവേശന അനുമതിയുള്ളൂ. രേഖകള്‍ ബന്ധ പ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് ഉദ്യാനങ്ങളില്‍ പ്രവേ ശിപ്പിക്കുക. എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ താപനില പരി ശോധിക്കാനുള്ള സംവിധാനവും സാനിറ്റൈസര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള വാടിക-ശിലാ വാടിക ഉദ്യാനം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍,വെള്ളിയാങ്കല്ല് പൈതൃക പാര്‍ ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയും ഡി.ടി.പി.സി.യുടെയും ജലസേചന വകുപ്പിന്റേയും കീഴിലുള്ള മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് നാളെ മുതല്‍ പ്രവര്‍ത്തിക്കും.