മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍ സംബന്ധിച്ച് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തി ന്റെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാന ത്ത് അഡീഷണല്‍ സിഇഒ സത്യജിത്ത് രാജന്‍ ഐഎഎസിന്റെ നേ തൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മണ്ണാര്‍ക്കാട്-ചിന്നത്തടാ കം റോഡിന്റെ പ്രവൃത്തി ആരംഭിക്കാത്തതിലും ,എംഇഎസ്- പയ്യ നടം- മൈലാംപാടം റോഡ് പ്രവര്‍ത്തിക്ക് വേണ്ടത്ര വേഗത ഇല്ലാത്ത തിലും എംഎല്‍എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ രണ്ടു പ്രവൃത്തികളും പരമാവധി വേഗതയില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാമെന്നും, പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അടിയന്തര ഇടപെടല്‍ നടത്താമെന്നും കിഫ്ബി അധികൃതര്‍ ഉറപ്പുനല്‍കി.അട്ടപ്പാടി ചുരം റോഡും ,പയ്യനടം റോഡും സന്ദര്‍ശിക്കാന്‍ നിയമസഭാ സമ്മേളന ത്തിന് ശേഷം എംഎല്‍എയുടെ കൂടി സൗകര്യം പരിഗണിച്ച് നേരി ട്ടെത്താമെന്ന് യോഗത്തില്‍ അഡീഷണല്‍ സിഇഒ അറിയിച്ചു.മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രി, വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍ ,മണ്ഡല ത്തിലെ കുടിവെള്ള പദ്ധതികള്‍ എന്നിവയുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.യോഗത്തില്‍ എംഎല്‍എയും, അഡീഷ ണല്‍ സിഒയും കൂടാതെ കിഫ്ബി ജിഎം ഷൈല, പ്രോജക്ട് മാനേജര്‍ ദീപു, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.