മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെയുള്ള മണ്ണാര്‍ക്കാട് നഗ രസഭയുടെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ ചലഞ്ച് രാഷ്ട്രീ യവല്‍ക്കരിക്കപ്പെടുന്നുവെന്ന ആക്ഷേപവുമായി വീണ്ടും സിപി എം രംഗത്ത്.വാക്‌സിനേഷന്‍ നല്‍കുന്നതില്‍ നഗരസഭ ചെയര്‍മാന്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നും ഈ ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ലെന്നും ഇടതു കൗണ്‍സിലര്‍മാര്‍ പറ ഞ്ഞു.വാക്‌സിന്‍ വിതരണം സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ നല്‍കുന്നതില്‍ ഇടതു കൗണ്‍സിലര്‍മാരുടെ വാര്‍ ഡുകള്‍ അവഗണിക്കപ്പെടുകയാണ്.രണ്ടാമത് ക്യാമ്പില്‍ ഒരു ടോക്ക ണ്‍ പോലും ഇടതു കൗണ്‍സിലര്‍ പ്രതിനിധീകരിക്കുന്ന പെരിമ്പടാരി യില്‍ ഒരു ടോക്കണ്‍പോലും നല്‍കിയിട്ടില്ലെന്നത് ഇതിന് ഉദാഹരണ മാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യന്‍ ചൂ ണ്ടിക്കാട്ടി.പ്രതിഷേധ സൂചകമായി വ്യാഴാഴ്ച വാര്‍ഡ് 24 പെരിമ്പടാരി യില്‍ ഇതുവരെ വാക്‌സിനേഷന്‍ ലഭിക്കാത്ത മുഴുവന്‍ ആളുകള്‍ ക്കും സിപിഎമ്മിന്റെ നേതൃത്വത്തില്‍ മദര്‍കെയര്‍ ആശുപത്രിയു ടെ സഹകരണത്തോടെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായും സി. പി.എം ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ കെ. മന്‍സൂര്‍, ഇബ്രാഹിം,സി.പി.പുഷ്പനന്ദ്,സിന്ധു ടീച്ചര്‍,സൗദാമിനി, വത്സലകുമാരി,ഖദീജ,ഹസീന,ഹയറുന്നീസ,റജീന എന്നിവര്‍ അറി യിച്ചു.മറ്റു വാര്‍ഡുകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെ ന്നും ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.