പ്രതിഷേധത്തിന് പിന്നില്‍ അസഹിഷ്ണുതയെന്ന് ചെയര്‍മാന്‍
മണ്ണാര്‍ക്കാട്:നഗരസഭയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വാക്‌സീന്‍ ചലഞ്ചില്‍ അപാകതകള്‍ ആരോപിച്ച് സിപിഎം കൗണ്‍സിലര്‍മാര്‍ രംഗത്ത്. വാ ക്സിനേഷനില്‍ പക്ഷപാതപരമായ സമീപനമാണ് ചെയര്‍മാന്‍ കാണി ക്കുന്നതെന്നും പല വാര്‍ഡുകളിലും വാക്സിന്‍ നല്‍കുന്നത് കൗണ്‍സി ലര്‍മാര്‍ അറിഞ്ഞില്ലെന്നും,സൗജന്യ വാക്സിന്‍ ടോക്കണില്‍ ചെയര്‍മാ ന്റെ ഫോട്ടോ പതിച്ചെന്നും ആരോപിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ ചെ യര്‍മാന്‍ സി മുഹമ്മദ് ബഷീറിനെ ഉപരോധിച്ചു. വാക്‌സിനേഷനാ യി ജനങ്ങളില്‍ നിന്നും പണം പിരിക്കുകയും ലീഗ് പ്രവര്‍ത്തകര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാന്‍ നഗരസഭ ചെയര്‍മാന്‍ ഏകപക്ഷീയമാ യി തീരുമാനിച്ചുവെന്നും ആരോപിച്ചായിരുന്നു സിപിഎം കൗണ്‍സി ലര്‍മാരുടെ പ്രതിഷേധം.
ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിച്ച് മണ്ണാര്‍ക്കാ ട്ടെ സ്വകാര്യ ആശുപത്രികളിലൂടെ നല്‍കുന്ന വാക്‌സിന്‍ നഗരസഭ യിലെ മുഴുവന്‍ ജനങ്ങള്‍ക്കും നീതിപൂര്‍വ്വമായി വിതരണം ചെയ്യ ണമെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യന്‍ ആവ ശ്യപ്പെട്ടു.മുസ്ലിം ലീഗിന്റെ മാത്രംം ചെയര്‍മാനായി നഗരസഭ ചെയ ര്‍മാന്‍ മാറരുത്.ജനാധിപത്യവും നീതിയും നിഷേധിക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യന്റെ നേതൃത്വ ത്തില്‍ നടന്ന സമരത്തില്‍ സികെ പുഷ്പാനന്ദ്,കെ മന്‍സൂര്‍, വത്സല കുമാരി,സിന്ധു ടീച്ചര്‍,ഖദീജ അസീസ്,സൗദാമിനി,ഖയറുന്നിസ ടീച്ചര്‍,ഹസീന,റജീന,മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും,വ്യക്തികളുടെയും സഹക രണത്തോടെയാണ് ജനകീയ പങ്കാളിത്തത്തില്‍ നഗരസഭ സൗജന്യ വാക്സിനേഷന്‍ നടപ്പാക്കുന്നതെന്നും,ജനകീയ പിന്തുണ ലഭിച്ചതിലു ള്ള അസഹിഷ്ണുതയാണ് ഇടത് കൗണ്‍സിലര്‍മാര്‍മാരുടെ പ്രതിഷേധ ത്തിന്റെ കാരണമെന്നും ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പ്രതിക രിച്ചു.