അഗളി: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനു ബന്ധിച്ച് ഗോത്രാരോഗ്യ വാരാചരണത്തിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കവികസന – ദേവ സ്വം – പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യ ക്ഷനായി.അട്ടപ്പാടി മേഖലയില്‍ ആദിവാസി ജനത ആരോഗ്യ ജനത എന്ന പ്രതിജ്ഞ ചൊല്ലി ഊരുമൂപ്പന്‍മാര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, വനം, എക്‌സൈസ്, പോ ലീസ്, ആരോഗ്യം വകുപ്പുകളുടെ സഹകരണത്തോടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ വിവിധ പദ്ധതികള്‍, അവകാശങ്ങള്‍, ശുചി ത്വം എന്നിവയെ കുറിച്ച് അവബോധം, മദ്യം, മയക്കുമരുന്നുകള്‍ എന്നിവയ്‌ക്കെതിരെ ബോധവത്കരണവും നടന്നു.പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ 192 ഊരുകളിലായി നടന്ന പരിപാടിയില്‍ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ , ഊരുനിവാസികള്‍ എന്നിവര്‍ പങ്കെ ടുത്തു.വരും ദിവസങ്ങളില്‍ ഊരുകളില്‍ ആരോഗ്യ സംരക്ഷ ണം, ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ , കോവിഡ് ബോധ വത്ക്കരണം, വിദ്യാഭ്യാസ പ്രചരണം, അവകാശ സംരക്ഷണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.ഒഗസ്റ്റ് ഒമ്പതു മുതല്‍ 15 വരെയാണ് ഗോത്രാരോഗ്യവാരാചരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!