അലനല്ലൂര്‍: പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തന ക്ഷ മമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അലനല്ലൂര്‍ പഞ്ചായ ത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. തെരു വു വിളക്കുകള്‍ അറ്റകുറ്റപണി നടത്തുകയോ പുതിയ ബള്‍ബുകള്‍ സ്ഥാപിക്കുകയോ ചെയ്യാത്തത് മൂലം ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പടെ യുള്ള ജനങ്ങള്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്.മഴക്കാലമായതിനാലും എടത്തനാട്ടുകര പോലെയു ള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്ല്യമുള്ളതിനാലും പ്രശ്‌ന ത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും ഡി വൈഎഫ്‌ഐ ആവശ്യപ്പെട്ടു.അലനല്ലൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി കെജി രാജേന്ദ്രന്‍,പ്രസിഡന്റ് എം സലീം,ട്രഷറര്‍ റീജിത്ത്, എടത്ത നാട്ടുകര മേഖല ട്രഷറര്‍ ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു.