മണ്ണാര്‍ക്കാട്:ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡണ്ട് അബിന്‍ താമരശ്ശേരി കാസര്‍ക്കോടു നിന്നും ആരംഭിച്ച് തിരുവനന്തപുരം വരെ നടത്തുന്ന പ്രതിഷേധ പദ യാത്രക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി.നിയോജകമണ്ഡലം യൂ ത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ അദ്ധ്യക്ഷതയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സ്വീകരണം ഒരുക്കിയത്.ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്ന ത്ത്,ബഷീര്‍ ചെങ്ങോടന്‍,നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അമീന്‍ നെല്ലിക്കുന്നന്‍,ഹാരിസ് തത്തേങ്ങലം,സിനാന്‍ തങ്ങള്‍, രമേ ഷ് ഗുപ്ത,ജിയന്റോ ജോണ്‍,റഫീഖ് കരിമ്പനക്കല്‍,ബസീം മണ്ണാര്‍ ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തിലെ പതിനാല് ജില്ല കളിലൂടെയും സഞ്ചരിച്ച് 1000 ത്തോളം കിലോമീറ്റര്‍ പദയാത്ര യാ യാണ് അബിന്‍ പ്രതിഷേധിക്കുന്നത്. കാസര്‍ക്കോട്,കണ്ണൂര്‍, കോഴി ക്കോട്,വയനാട്,മലപ്പുറം ജില്ലകള്‍ പിന്നിട്ടാണ് പാലക്കാട്ടേക്ക് പദ യാത്ര എത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!