മണ്ണാര്‍ക്കാട് :ജില്ലയിലെ നിലവിലുള്ള പൊതുമരാമത്ത്,ടൂറിസം പദ്ധ തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാ മത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തി ല്‍ ജില്ലയിലെ എം.എല്‍.എമാരുമായി ഓണ്‍ലൈനില്‍ അവലോ കന യോഗം ചേര്‍ന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമ ത്ത് പദ്ധതികള്‍ക്ക് കൃത്യമായ മേല്‍നോട്ടം ഉണ്ടാകണമെന്നും ജില്ല യിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ക്കായി മുന്‍കൈയെടുക്കണമെന്നും മന്ത്രി എം.എല്‍.എ. മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എം.എല്‍.എ.മാര്‍ ആവശ്യപ്പെടുന്ന വിവര ങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ലയിലെ എം.എല്‍. എ.മാര്‍, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, പൊതുമരാമത്ത് -ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.