കോട്ടോപ്പാടം: പഞ്ചായത്തിലെ കുടിയേറ്റ മേഖലയായി മേക്കളപ്പാറ യിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്ന തിന് ബസ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ നി ജോ വര്‍ഗീസ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍ കി.
ധാരാളം കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് മേക്കളപ്പാറ. ഇവിടെയുള്ളവര്‍ക്ക് ടൗണിലേക്കെത്താനും, ഓഫീസ്,സ്‌കൂള്‍, ആ ശുപത്രി ആവശ്യങ്ങള്‍ക്കെല്ലാം മണ്ണാര്‍ക്കാട് ടൗണിലെത്താന്‍ വിദ്യാ ര്‍ത്ഥികളടക്കമുള്ളവര്‍ ഏറെ പ്രയാസപ്പെടുകയാണ്.അരിയൂര്‍, അമ്പാഴക്കോട്,കണ്ടമംഗലം വഴി മേക്കളപ്പാറയിലേക്ക് നേരത്തെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നു.ഈ സര്‍വീസ് നില ച്ചിട്ട് വര്‍ഷങ്ങളായി.കോവിഡ് ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സ്വകാര്യ ബസ് സര്‍വീസുകളും നിലച്ചമട്ടാണ്.
ഈ സാഹചര്യത്തില്‍ പട്ടംതൊടിക്കുന്ന് വരെയുണ്ടായിരുന്ന പഴയ സര്‍വീസ് പുനരാരംഭിക്കുയോ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമവണ്ടി പദ്ധതി പ്രകാരം ദിവസവും രാവിലേയും ഉച്ചയ്ക്കും വൈകീട്ടും പുതിയ സര്‍വീസ് അനുവദിക്കുകയോ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിജോ വര്‍ഗീസ് നിവേദനത്തില്‍ ആവ ശ്യപ്പെട്ടു.