അലനല്ലൂര്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നതിന് അലന ല്ലൂര്‍ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ അധ്യാപകരെ സ്വയംപര്യാ പ്തമാക്കാന്‍ ആവശ്യമായ മേഖലകളില്‍ പരിശീലനം ആരംഭിച്ചു.പ്രീ പ്രൈമറി മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ അധ്യാപ കരും ഡിജിറ്റല്‍ പ്രാവീണ്യ ക്ലാസില്‍ പങ്കെടുത്തു.വാട്‌സ് ആപ്പിലെ അപ്‌ഡേഷനുകള്‍,ഓണ്‍ലൈന്‍ ക്ലാസിലെ ഗൂഗ്ള്‍ മീറ്റ് സാധ്യതകള്‍, ജാംബോര്‍ഡിന്റെ അനന്തസാധ്യതകള്‍,ബെനിമി ആപ്പ് ചെറിയ ക്ലാ സുകളില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നിവയിലായിരുന്നു പരിശീലനം.പ്രായോഗിക സെക്ഷനുകളായാണ് ക്ലാസ് നടന്നത്.എല്ലാ ശനിയാഴ്ചകളിലും ക്ലാസ് തുടരാന്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചു. പരിശീലനം പ്രധാന അധ്യാപിക എന്‍ തങ്കം ഉദ്ഘാടനം ചെയ്തു. സ്‌കൂ ള്‍ ഐടി കോ ഓര്‍ഡിനേറ്റര്‍ ഹംസ മാസ്റ്റര്‍ സംസാരിച്ചു. അധ്യാപക ന്‍ യൂസുഫ് പുല്ലിക്കുന്നന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.