മണ്ണാര്‍ക്കാട്: വോയിസ് ഓഫ് മണ്ണാര്‍ക്കാട് ബ്ലഡ് കെയര്‍ കൂട്ടായ്മയു ടെ നേതൃത്വത്തില്‍ ബിഐആര്‍കെയു യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കരിമ്പ പള്ളിപ്പടിയും സംയുക്തമായി മണ്ണാര്‍ ക്കാട് താലൂക്ക് ആശുപത്രി രക്ത ബാങ്കില്‍ രക്തദാന ക്യാമ്പ് സം ഘടിപ്പിച്ചു.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാന്‍ കെ വിഎ റഹ്മാന്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ രക്തം ദാനം ചെയ്തു.വോം ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത് ഉദ്ഘാടനം ചെയ്തു.ബ്ലഡ് ബാങ്ക് കോഡിനേറ്റര്‍ അന്‍വര്‍ കരിമ്പ,വോം കണ്‍വീനര്‍ സഹീര്‍ ഓസോണ്‍ ട്രഷറര്‍ ശ്രീവത്സന്‍ വോം ബ്ലഡ് കെയര്‍ പ്രതിനിധികളായ സതീഷ്,നാസര്‍ യുവ ക്ലബ്ബിന്റെ ഭാരവാഹികളായി മാജിദ്, ഫയാസ്, ആസിഫ് എന്നിവര്‍ സംബന്ധിച്ചു.
