മണ്ണാര്‍ക്കാട്:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ മുന്നോടിയായി സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം പദ്ധതി മണ്ണാര്‍ക്കാട് തുടക്കമായി.ഇതിന്റെ ഭാഗമായി ഓഫീസ് പരിസരങ്ങളിലും വീടുകളിലും പച്ചക്കറി കൃ ഷി വ്യാപിപ്പിക്കും.പച്ചക്കറി തോട്ടങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കുക യും ചെയ്യും.ഓഗസ്റ്റ് 7,8 തീയതികളില്‍ കോഴിക്കോട്ടാണ് സമ്മേള നം.മണ്ണാര്‍ക്കാട് ഏരിയ തല ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി യേറ്റ് അംഗം പികെ ശശി നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് സികെ ഉമ്മു സല്‍മ അധ്യക്ഷയായി.നഗരസഭ കൗണ്‍സിലര്‍ ടിആര്‍ സെബാസ്റ്റ്യന്‍,ടി രാജകൃഷ്ണന്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിഎ ശ്രീനിവാസന്,സെക്രട്ടറി എ പത്മകുമാര്‍,ഡോ.ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.