കല്ലടിക്കോട്: കനത്ത മഴയില്‍ സത്രംകാവ് പുഴ പാലത്തോട് ചേര്‍ന്ന പാത ഇടിഞ്ഞ സ്ഥലത്ത് കോങ്ങാട് എംഎല്‍എ അഡ്വ കെ ശാന്ത കു മാരി സന്ദര്‍ശിച്ചു.തകര്‍ന്ന ഭാഗം ഉടന്‍ പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.പുഴയുടെ കുത്തൊഴുക്ക് നി യന്ത്രിക്കാന്‍ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്താനും പൊ തുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാലത്തി ന്റെ കൈവരി ബലപ്പെടുത്തലും ചെയ്യും. താത്കാലികമായി മണ ല്‍ ചാക്കുകള്‍ അടുക്കി ഈ ഭാഗം മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ബുധനാഴ്ച്ച രാവിലെയാണ് പുഴപാലത്തോട് ചേര്‍ന്ന് പാത തകര്‍ന്ന ത്. ഭാര വാഹനങ്ങള്‍ക്ക് ഇതുവഴി യാത്രാ നിരോധനം ഏര്‍പ്പെടു ത്തി യിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍, കെ.കോമള കുമാരി അസിസ്റ്റന്റ് സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണന്‍, പൊതുമരാ മത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.