മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹച ര്യത്തില്‍ ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആ ഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോ ഗങ്ങള്‍ക്ക് കാരണമായ ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന മറ്റൊരു വൈറസ് രോഗമാണ് സിക്ക.സിക്ക രോഗം പരത്തുന്ന ഈ ഡിസ് കൊതുക് സാധാരണ അതിരാവിലെയും സന്ധ്യാ സമയത്തു മാണ് കടിക്കുന്നത്. എന്നാല്‍ വെളിച്ചമുളള ഇടങ്ങളില്‍ രാത്രിയിലും കൊതുക് കടിക്കും.
പനി, തിണര്‍പ്പ്, പേശി വേദന, സന്ധി വേദന തുടങ്ങിയവയാണ് സി ക്കയുടെ പ്രധാന രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ സിക്ക രോഗം ഉണ്ടായാല്‍ അത് കുഞ്ഞുങ്ങളില്‍ മൈക്രോസെഫാലിയ്ക്കും (തല യു ടെ വലിപ്പം കുറയുക) മറ്റ് ജനിതക വൈകല്യങ്ങള്‍ക്കും കാരണ മായേക്കാം.
രോഗലക്ഷണങ്ങളിലൂടെയും കൊതുക് കടി ഏല്‍ക്കാനുളള സാധ്യ തയുടെ അടിസ്ഥാനത്തിലും വൈറസ് ബാധ ഉണ്ടായിട്ടുളള സ്ഥങ്ങ ളിലേക്ക് യാത്ര ചെയ്തിട്ടുണ്ടോയെന്ന പരിശോധിക്കുന്നതിലൂടെ യു മാണ് സിക്ക വൈറസ് രോഗബാധ കണ്ടെത്തുന്നത്. പ്രത്യേക സുര ക്ഷാ സംവിധാനങ്ങളുളള ലബോറട്ടറിയില്‍ രക്തസാമ്പിള്‍ ശേഖ രിച്ച് ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീ കരിക്കുക.
സിക്ക രോഗം തടയാന്‍ നിലവില്‍ പ്രതിരോധ കുത്തിവയ്പില്ല. ഇതിന് പ്രത്യേക ചികിത്സകളും ഇല്ല. വേദനയ്ക്കും പനിക്കുമുളള മരുന്നുക ള്‍, വിശ്രമം, ധാരാളം വെളളം കുടിക്കുക എന്നിവയിലൂടെ രോഗം ഭേദമാവും. രോഗം ഗുരുതരമാകുകയാണെങ്കില്‍ വൈദ്യസഹായം തേടണം.
പ്രതിരോധ മാര്‍ഗങ്ങള്‍
- കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
- കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക.
- ജനലുകളും വാതിലുകളും അടച്ചിടുക.
- ജനാലകള്‍ വാതിലുകള്‍ എന്നിവയില്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുക.
- പകല്‍ സമയത്തും ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.
- ശുദ്ധജലം കെട്ടിക്കിടക്കാന്‍ സാധ്യതയുളള ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍, ചിരട്ടകള്‍, ഫ്രിഡ്ജിന്റെ പുറകിലുളള ട്രേ, മണി പ്ലാന്റ് മുതലായവ ഇടയ്ക്കിടെ വൃത്തിയാക്കുക.
8.ഉറവിട നശീകരണത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക. (വെളളി – സ്‌കൂളുകള്‍, ശനി- ആഫീസ്, പൊതുസ്ഥലങ്ങള്‍, ഞായര്‍- വീടുകള്‍)
ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സിക്ക രോഗം ബാധിച്ച ഗര്‍ഭിണികളുടെ കുട്ടികളില്‍ മൈക്രോസെഫാലി എന്ന രോഗം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവരും കൊതുക് കടി ഏല്‍ക്കാതെ സൂക്ഷിക്കണം.
- സിക്ക രോഗമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലും സിക്ക രോഗം റിപ്പോര്‍ട്ട് ചെയ്യുകയോ രോഗം വരാന്‍ സാധ്യതയോ ഉളള സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വന്നാലും ഡോക്ടറെയോ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ വിളിച്ച് ഉപദേശം തേടുക.
- ലൈംഗിക ബന്ധം വഴി സിക്ക രോഗം പിടിപെടാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ലൈംഗിക പങ്കാളി സിക്ക രോഗം ഉളള സ്ഥലത്ത് താമസിക്കുകയോ അവിടേക്ക് യാത്ര പോകുകയോ ചെയ്യുന്ന ആളാണെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുക. അല്ലെങ്കില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ലൈംഗികബന്ധം ഒഴിവാക്കുക.
- ഗര്‍ഭിണികള്‍ക്കോ ജീവിത പങ്കാളിക്കോ വീട്ടിലുളള ആര്‍ക്കെങ്കിലുമോ പനി, തിണര്‍പ്പ്, പേശി വേദന, സന്ധി വേദന തുടങ്ങിയ സിക്ക രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കുക. തൊട്ടടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിളിക്കുക. ഡോക്ടറുടെ സഹായം തേടുക.