നല്ലേപ്പിള്ളി:ജന്മനാ ഇരുകാലുകള്‍ക്കും ശേഷി കുറവ് കാരണം സ്‌കൂള്‍ പഠനം പോലും ഉപേക്ഷിച്ച സുമ തുല്യതാ പഠനത്തിലൂടെയാ ണ് നാല്, ഏഴ്, പത്ത് ക്ലാസുകള്‍ പഠിച്ചു പാസായത്.
നല്ലേപ്പിള്ളി വിക്കിനി ചള്ളയില്‍ വിശ്വനാഥന്‍- ദേവി ദമ്പതികളുടെ മകളായ വി.സുമ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സാക്ഷരത പ്രേ രക്കായ ഗിരിജയുടെ സഹായത്തോടെയാണ് തുല്യതാ പരീക്ഷകള്‍ എഴുതിയത്. സാക്ഷരത നേടിയ കരുത്തും ആത്മവിശ്വാസവുമാണ് സ്വപ്രയത്‌നത്തിലൂടെ ഓരോ വിജയപഥവും നടന്ന് കയറാന്‍ തനിക്ക് സഹായകമായതെന്നു സുമ പറയുന്നു.
പഠനത്തോടൊപ്പം തന്നെ ടൈലറിംഗ്, എംബ്രോഡറി, ഗ്ലാസ് പെയി ന്റിംഗ് എന്നിവയും സ്വയത്തമാക്കിയ സുമ ഭിന്നശേഷി വിഭാഗത്തി ലെ മികച്ച അത്ലറ്റ് കൂടിയാണ്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അത് ലറ്റിക് മീറ്റില്‍ ഷോട്ട്പു ട്ടില്‍ സ്വര്‍ണ്ണം നേടിയ സുമ രാജ്യസ്ഥാനില്‍ നടന്ന ദേശീയ പാരാലിം പിക്ക് മത്സരത്തിലും, നാഗപൂരില്‍ നടന്ന 55 കിലോ വിഭാഗം പവര്‍ലി ഫ്റ്റിലും പങ്കെടുത്തു. കേരളത്തില്‍ നിന്ന് അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ്. അമ്പെയ്ത്ത് മത്സരം ജില്ലാതല വിജയി, ഷോ ട്ട്പുട്ട്, ജാവ ലിംഗ്, വോളിബോള്‍, ഡിസ്‌ക്കസ് ത്രോ, പാരാ ലിഫ്റ്റ്, തുടങ്ങിയവയാണ് പ്രധാന മത്സര ഇനങ്ങള്‍.
നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് സാക്ഷരതാ കേന്ദ്രം കോ ഓര്‍ഡിനേറ്റ റായ വി.രാമകൃഷ്ണന്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സുമയുടെ നേട്ടം. ഇത്തരത്തില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച നിരവധി പേര്‍ക്ക് തുടര്‍പഠനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് തുല്യ താ പഠനത്തിലൂടെ.