മണ്ണാര്‍ക്കാട്: ഹയര്‍ സെക്കണ്ടറി പഠനം കഴിഞ്ഞാലുള്ള ഉപരി പഠ നസാധ്യതകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്ന തിനായി മണ്ണാര്‍ക്കാട് സെന്റ് അല്‍ഫോണ്‍സ കോളേജ് ത്രിദിന സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.ജൂലായ് 24,25,26 തിയതിക ളില്‍ രാവിലെ 10 മുതല്‍ 11 വരെയാണ് വെബിനാര്‍ നടക്കുക. ഷൊ ര്‍ണൂര്‍ മിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് സ്ഥാ പക അംഗം ഡോ.മല്ലിക ബാലകൃഷ്ണന്‍,പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജ് കോമേഴ്‌സ് വിഭാഗം അസി.പ്രൊഫ.അമീര്‍ ബാബു കെ, ചിറ്റൂര്‍ ഗവ.കോളേജ് അസാപ് പ്രോഗ്രാം മാനേജര്‍ ഇന്‍ചാര്‍ജ്ജ് അ രുണ്‍ വി എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.രജിസ്‌ട്രേഷന്‍ സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089924091,9074294519

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!