അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലന ല്ലൂര്‍ കാര പാലത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെ ട്ടു. ഇ ന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.പാതയോര ത്തെ മാവു മരത്തിന്റെ ഒരു ഭാഗമാണ് പൊട്ടി റോഡിന് കുറുകെ വീണത്.രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇതേ തുടര്‍ന്ന് പഴയ പാലം വഴിയാണ് വാഹനങ്ങള്‍ കടന്ന് പോയത്.വിവരമറിയിച്ച തിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവി ന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുജിത് കെ, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ജയകൃഷ്ണന്‍, മുരളീധരന്‍, അനില്‍കുമാര്‍,വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കി ഗതാഗതം പത്തരയോടെ പുന:സ്ഥാപിക്കുകയായിരുന്നു. കുളപ്പറമ്പ്, നല്ലൂര്‍പ്പുള്ളി പാതയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.