മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സഹകരണ കോളേജുകളുടെ സവിശേ ഷതകള്‍ പരിഗണിച്ച് സര്‍ക്കാര്‍,എയ്ഡഡ് കോളേജ് കഴിഞ്ഞാല്‍ ഒരു പ്രത്യേക വിഭാഗമാക്കി ഈ കോളേജുകളെ ഉയര്‍ത്തണമെന്നും യുജി സി ആനുകൂല്ല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ സ്ഥിരം അഫിലിയേ ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടികള്‍ കൈക്കൊള്ളണമെന്നും മുന്‍ എംഎല്‍എയും മണ്ണാര്‍ ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സെസൈറ്റി ചെയര്‍മാനു മായ പി.കെ ശശി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു ജനകീയ വിദ്യാഭ്യാസ സംരഭമെന്ന നിലയില്‍ സംസ്ഥാന സര്‍ ക്കാരിന്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും ഈ മേഖലയില്‍ അനിവാര്യമാണ്.സര്‍ക്കാരിന് ഒരു തരത്തിലുള്ള സാമ്പത്തിക ബാ ധ്യതയും വരുത്തെ വിദ്യാര്‍ത്ഥി പ്രവേശനം,ഫീസ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതു നിബന്ധനകളും പാലിക്കാന്‍ സഹകരണ കോളേജുകള്‍ പ്രതിജ്ഞാബദ്ധമാണ്. സം സ്ഥാനത്ത് വിവിധ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം സഹകരണ കോളേജുകള്‍ മികച്ച രീതിയില്‍ പ്രവ ര്‍ത്തിച്ചു വരുന്നുണ്ട്.ക്യാപിറ്റേഷന്‍ ഫീസോ,ഡൊണേഷനോ കൂ ടാതെ യൂണിവേഴ്‌സിറ്റി നിശ്ചയിച്ച ഫീസ് നിരക്കിനേക്കാള്‍ കുറ ഞ്ഞ ഫീസാണ് ഈടാക്കി വരുന്നത്.സഹകരണ കോളേജുകളില്‍ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളോട് കിടപിടിക്കുന്ന ഭൗതിക സാ ഹചര്യങ്ങള്‍ സര്‍ക്കാര്‍,സഹകരണ സംഘങ്ങള്‍, പൊതുജനങ്ങളു ടേയും ഓഹരി പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചി ട്ടുണ്ട്.
സംസ്ഥാന സഹകരണ അവാര്‍ഡ് ലഭിച്ച മണ്ണാര്‍ക്കാട് കോ ഓപ്പ റേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് കീഴില്‍ ആറ് വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്,യൂണിവേഴ് സല്‍ പബ്ലിക് സ്‌കൂള്‍,മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ്,യൂണി വേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ കാഞ്ഞിരപ്പുഴ,അലനല്ലൂര്‍ സഹകരണ വനിതാ കോളേജ്,എടത്തനാട്ടുകര കോ ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയാണ്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടു കൂടിയ പാലക്കാട് ജില്ലയിലെ ഏക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജാണ് യൂണിവേഴ്‌സല്‍ കോളേജ്.എസ്എ സ്എല്‍സി പരീക്ഷയില്‍ യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ ഇക്കു റിയും നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.എ പ്ലസിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ചൂഷണ വിമുക്തമാക്കി സാമൂഹ്യ നീതി ഉറപ്പു വരുത്തി കൊണ്ടുള്ള വിദ്യാഭ്യാസ സേവന പ്രവര്‍ത്തന ങ്ങളാണ് സംഘം നടത്തി വരുന്നതെന്നും സംഘത്തിന് കീഴിലുള്ള നിലവിലുള്ള സ്ഥാപനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചും ഒരു സഹകരണ വിദ്യാഭ്യാ സ കോംപ്ലക്‌സ് സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും ചെയര്‍മാന്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ഡോ കെ എ കമ്മാപ്പ,യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.ജോണ്‍ മാത്യു ,സെക്രട്ടറി മനോജ്,കരുണാകരന്‍,മന്‍സില്‍ ബക്കര്‍,ടിഎന്‍ അനുജന്‍ എന്നിവര്‍ പങ്കെടുത്തു.