കോട്ടോപ്പാടം: തിരുവിഴാംകുന്ന്് അമ്പലപ്പാറയിലെ കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുടിയേറ്റ കര്‍ഷകരേയും ക യ്യേറ്റക്കാരേയും ഒരു പോലെ കാണുന്ന വനം വകുപ്പിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ് പറഞ്ഞു.അമ്പലപ്പാറ ഭൂമി പ്രശ്‌നമുള്ള സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനം റവന്യൂ വകുപ്പുകള്‍ സംയുക്ത സര്‍വേ നടത്തി കര്‍ഷകരുടെ പരാതി പരിഹരിച്ച് ആധാ രമുള്ളതും നികുതി അടച്ചു വരുന്നതുമായ കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനം കയ്യേറ്റമുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കണം.പട്ടയം നല്‍കാ മെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി പിന്നീട് സാങ്കേതികത്വത്തിന്റെ പേരില്‍ അത് തടഞ്ഞ് വെച്ച് അതെല്ലാം വനമാണ് എന്ന് പറയുന്നത് ശരിയല്ല. പ്രത്യേക ഉത്തരവിറക്കി 126 കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യഥാര്‍ത്ഥ കര്‍ഷകരുടെ പ്രശ്‌നത്തില്‍ ബി.ജെ.പി ഒപ്പമുണ്ടാവുമെന്നും ആവശ്യമെങ്കില്‍ ഗവര്‍ണറെ കാണാമെന്നും നേതാക്കള്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.
കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ സി.പി.ഷിഹാബ്, ജോയി പരിയാത്ത്, ദേവരാജന്‍, ജോണ്‍സണ്‍ എന്നിവര്‍ സ്ഥിതിഗതി കളെ കുറിച്ച് ബി.ജെ.പി നേതാക്കളുമായി സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എ. ബാലഗോപാലന്‍, വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്‍, സെക്ര ട്ടറി എന്‍.ബിജു, എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി.ഹരിദാസന്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്, ബി.ജെ.പി നേതാക്കളായ കെ.രതീഷ്, വി.പി.ഷിനു, വി.വിഷ്ണു,അഭിജിത്ത്, ദി ലീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.