മണ്ണാര്‍ക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവ് വ രാതെ മണ്ണാര്‍ക്കാട് നഗരസഭ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറി യില്‍ ഉള്‍പ്പെടുന്നത് ആശങ്കയുയര്‍ത്തുന്നു.പോസിറ്റീവ് നിരക്ക് കുറ യാതെ നിലവിലെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും മോചനമു ണ്ടായേക്കില്ലെന്നതാണ് അവസ്ഥ.കോവിഡ് വ്യാപനത്തെ തുടര്‍ന്നു ള്ള ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാത്രമുണ്ടായിരുന്ന മണ്ണാര്‍ക്കാട് നഗരസഭ കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറിയതോടെ വ്യാപാരി കളും നിരാശയിലാണ്.അടുത്ത ആഴ്ച സര്‍ക്കാര്‍ ഇളവുകള്‍ക്കായുള്ള ടിപിആര്‍ നിരക്കുകളില്‍ വീണ്ടും കുറവ് വരാനുള്ള സാധ്യത മുന്നി ല്‍ കണ്ട് സാമൂഹ്യ പരിശോധന ക്യാമ്പുകള്‍ വ്യാപിപ്പിക്കുന്നതോ ടൊപ്പം,നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടു ന്നുണ്ടെന്ന് ഉറപ്പു വരുത്താനും കഴിയണം.പല തദ്ദേശ സ്ഥാപനങ്ങ ളും തുടക്കത്തില്‍ സമ്പൂര്‍ണ അടച്ചിടലില്‍ ഉള്‍പെട്ടപ്പോള്‍ ശക്തമാ യ ഇടപെടലുകളിലൂടെ ടിപിആര്‍ കുറച്ചു കൊണ്ടുവരികയും, പിന്നീ ട് ഇളവുകള്‍ കൂടുതല്‍ നേടിയെടുക്കുന്ന തരത്തില്‍ രോഗനിരക്ക് നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്തപ്പോള്‍ മണ്ണാര്‍ക്കാട് നഗരസഭ ഓ രോ ആഴ്ചയിലും ഇളവുകളില്‍ പിന്നിലേക്ക് പോകുന്ന തരത്തില്‍ കടുത്ത നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുകയാണ്.ഇക്കാര്യത്തില്‍ ആ ധികാരികമായി നടപടികള്‍ എടുക്കേണ്ട നഗരസഭയും,താലൂക്ക് ആശുപത്രിയും തമ്മിലുള്ള ശീത സമരവും പ്രതിസന്ധിയാകുന്നു ണ്ടെന്നാണ് ആക്ഷേപം.കഴിഞ്ഞ മൂന്ന് ദിവസങ്ങളി ലെ ടിപിആറും 10 നു മുകളിലാണ്.ഇത് കുറയണമെങ്കില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ വ്യാപകമാക്കണം.പരിശോധന വര്‍ധിപ്പിച്ച് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള നടപടി കളുമായാണ് നഗരസഭ മുന്നോട്ട് പോകുന്നത്.