അലനല്ലൂര്‍: ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവാ ആക്രമണമുണ്ടാ യ സാഹചര്യത്തില്‍ എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചാലയിലെ ചാലിശ്ശേരി എസ്‌റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ വനപാലകര്‍ പരിശോധിച്ചെങ്കിലും ക്യാമറയിലെ ദൃശ്യങ്ങളില്‍ ന്യജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ശനിയാഴ്ച വൈകീട്ടോടെയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നി ന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സാമൂഹ്യ പ്രവര്‍ത്തകനായ അയ്യപ്പന്‍ കൂറുപ്പാടത്തും എസ്റ്റേറ്റിലെത്തിയത്.കാമറയില്‍ നിന്നും മെമ്മറി കാര്‍ഡെടുത്ത് ഫോറസ്റ്റ്് ഓഫീസില്‍ കൊണ്ട് പോയാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളോങ്ങര മുഹമ്മദി ന്റെ മകന്‍ ഹുസൈന് കടുവയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്നാ ണ് ഞായറാഴ്ച വന്യജീവിയെ നിരീക്ഷിക്കുന്നതിനായി ചോലയില്‍ എസ്‌റ്റേറ്റിലെ രണ്ടിടത്തായി ക്യാമറകള്‍ സ്ഥാപിച്ചത്.നിരീക്ഷണം നടത്തി വരുന്നതിനിടെ ഇക്കഴിഞ്ഞ ആറിന് ടാപ്പിങ് തൊഴിലാളിയാ യ മുകുന്ദനും എന്‍ എസ് എസ് എസ്റ്റേറ്റില്‍ വച്ച് ടാപ്പിങിനിടെ വന്യ ജീവിയെ കണ്ടതായി അറിയിച്ചിരുന്നു.ഇതിനിടെ ഹുസൈനെ ആ ക്രമിച്ചത് കുട്ടിക്കടുവയാണെന്ന് വനംവകുപ്പ് തന്നെ സ്ഥിരീ കരിക്കു കയും രണ്ട് ദിവസത്തിനകം കൂട് വെക്കുമെന്ന് വനംവകുപ്പ് അറിയി ക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഒരാഴ്ചയായിട്ടും കൂട് വെക്കാന്‍ നടപ ടിയുണ്ടാകാത്തത് ജനരോഷത്തിനും ഇടയാക്കുകയാണ്.കടുവാ ആ ക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവികളുടെ സാന്നിദ്ധ്യം തിരിച്ചറിയാനായി കൂടുതല്‍ ക്യാമറകള്‍ വെച്ച് നിരീക്ഷണം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!