മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ സിക്ക വൈറസ് രോ ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. കൂടാതെ ഞായറാഴ്ച ക ളില്‍ ഡ്രൈഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പി ച്ചു.
പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് വൈറസ് ബാധ പരത്തുന്നത്. സാധാരണ ഗതിയില്‍ രോഗം ഗുരുതരമല്ലെങ്കി ലും ഗര്‍ഭിണികള്‍ക്ക് രോഗം ബാധിച്ചാല്‍ ജനിക്കുന്ന നവജാത ശിശു ക്കള്‍ക്ക് മൈക്രോ സെഫാലി രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവരും കൊതുകു കടി ഏല്‍ക്കാതെ സൂക്ഷിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേറ്റ ശേഷം കുറച്ച് ദിവ സങ്ങള്‍ കഴിഞ്ഞ് ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെയാണ് സിക്ക വൈറസ് രോഗം കാണപ്പെടുന്നത്. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കാം.പനി, തലവേദന, ശരീരവേദന, സ ന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്തി ല്‍ തിണര്‍പ്പ്, കണ്ണു ചുവക്കല്‍, തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. കൊതുകില്‍ നിന്ന് അല്ലാതെ രോഗബാധിത രായ വ്യക്തികളില്‍ നിന്നും രക്തം സ്വീകരിക്കുക വഴിയും, ലൈം ഗിക ബന്ധത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.
ചികിത്സയില്ലാത്തതിനാല്‍ പ്രതിരോധം ഉറപ്പാക്കണം
സിക്ക വൈറസ് ബാധയ്‌ക്കെതിരെ നിലവില്‍ പ്രത്യേക ചികിത്സ യോ വാക്‌സിനേഷനോ ഇല്ലാത്തതിനാല്‍ രോഗപ്രതിരോധവും രോ ഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കലുമാണ് പ്രധാനം. വേദന, പനി എന്നിവക്കുള്ള മരുന്നുകള്‍, വിശ്രമം, ധാരാളം വെള്ളം കുടിക്കുക, ഇവയിലൂടെ രോഗം ഭേദമാകും. രോഗം ഗുരുതര മാവുകയാണെങ്കില്‍ വൈദ്യസഹായം തേടണം.
കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
രോഗബാധയില്‍ നിന്നും സംരക്ഷണം ലഭിക്കാനായി ചെയ്യേണ്ട പരമപ്രധാനമായ കാര്യം കൊതുകുകടി ഏല്‍ക്കാതിരിക്കുക എന്നതാണ്. കൊതുകു കടി ഏല്‍ക്കാതിരിക്കുന്നതിലൂടെ സിക്ക വൈറസ് മാത്രമല്ല ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ മറ്റു രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും. ഇതിനായി കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക, ജനലുകള്‍ക്കും വാതിലുകള്‍ക്കും സ്‌ക്രീനുകള്‍ ഉപയോഗിക്കുക, പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക, ശുദ്ധജലം കെട്ടി കിടക്കാന്‍ സാധ്യതയുള്ള ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍, കപ്പുകള്‍, കുപ്പികള്‍, പാത്രങ്ങള്‍, ടിന്നുകള്‍, പ്ലാസ്റ്റിക് കവറുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍ മുതലായ വസ്തുക്കള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക, വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കുക എന്നിവ ചെയ്യണമെന്ന് ഡി.എം.ഒ അറിയിച്ചു.