മണ്ണാര്‍ക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യ ത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഭക്ഷ്യകി റ്റ് വിതരണത്തിന്റെ സബ്ജില്ലാ തല ഉദ്ഘാടനം വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ നിര്‍വ്വഹിച്ചു.ഹൃദയമുദ്ര 2021 എന്ന പേരില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളില്‍ നടന്ന പരിപാടി യില്‍ സബ് ജില്ലാ പ്രസിഡന്റ് സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സൗദത്ത് ടീച്ചര്‍ സി അഷ്‌റഫില്‍ നി ന്നും പഠനോപകരണ കിറ്റ് ഏറ്റുവാങ്ങി.കെഎസ്ടിഎം സബ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ.ലത്തീഫ്,സക്കീര്‍ ഹുസൈന്‍, ജംഷീ ര്‍,ഷഫീഖ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
