അഗളി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാര്‍ ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ ത്തോടനു ബന്ധിച്ച് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയും ദേശീയ തൊ ഴിലുറപ്പു പദ്ധതിയും സംയുക്തമായി പാതയോരത്ത് മരം നട്ടുപിടി പ്പിക്കല്‍ പദ്ധതിക്ക് തുടക്കമായി.ജില്ലാ തല ഉദ്ഘാടനം അട്ടപ്പാടി താവളം പരപ്പന്തറ റോഡില്‍ വൃക്ഷതൈ നട്ട് വികെ ശ്രീകണ്ഠന്‍ എംപി നിര്‍വ്വഹിച്ചു.അട്ടപ്പാടി ബ്ലോക്കിന് കീഴില്‍ 19 പിഎംജിഎസ് വൈ പാതയോരത്താണ് തൈനട്ട് പരിപാലിക്കുന്നത്.660 തൈക ളാണ് നടാന്‍ ഉദ്ദേശിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷത വഹിച്ചു.അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍,വാര്‍ഡു മെമ്പര്‍ ശെല്‍വരാജ്, പിഎംജിഎസ് വൈ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെസി സു ബ്രഹ്മണ്യന്‍,അസി.എക്‌സി.എഞ്ചി കെ നിര്‍മ്മല,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.