അഗളി:കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി. ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീ സര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി. പി.ആര്‍. റേറ്റ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന ത്. അട്ടപ്പാടി മേഖലയില്‍ ആകെ 108 സാമൂഹിക പഠന മുറികളാണ് ഉള്ളത് 30 ഓളം പഠനമുറികളിലാണ് നിലവില്‍ തുറന്നിട്ടുള്ളത് . ബാക്കിയുള്ളത് കോവിഡ് കുറയുന്നതിന്റെ തോത് അനുസരിച്ച് വരും ദിവസങ്ങളില്‍ തുറക്കുമെന്നും പ്രോജക്ട് ഓഫീസര്‍ അറി യിച്ചു.
വലിയ ഇടവേളയ്ക്ക് ശേഷം പഠനം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥി കളും സന്തോഷത്തിലാണ്. വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാ സുകള്‍ക്ക് അനുസൃതമായും , വിദ്യാര്‍ത്ഥികളെ പഠിക്കുന്ന ക്ലാസു കളായി തരം തിരിച്ചുമാണ് ക്ലാസുകള്‍ എടുക്കുന്നത്. ഇന്റെര്‍നെറ്റ് ലഭ്യമല്ലാത്ത ഊരുകളില്‍ മൊബൈല്‍ ഫോണിലും ലാപ്ടോപ്പുക ളിലും റെക്കോര്‍ഡ് ചെയ്തും ക്ലാസുകള്‍ കുട്ടികളില്‍ എത്തിക്കുന്നു ണ്ട്. ഓരോ സാമൂഹിക പഠനമുറിയിലും വിദ്യാര്‍ത്ഥികളെ സഹായി ക്കുന്നതിനായി ഫെസിലിട്ടേറ്റര്‍മാരുടെ സേവനവും ഉറപ്പ് വരുത്തി യിട്ടുണ്ട്. പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറികളില്‍ ലഘുഭക്ഷണ വും സജ്ജീകരിച്ചിട്ടുള്ളതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളുകളും ആരംഭി ച്ചു. അഗളി, ഷോളയൂര്‍ , പുതൂര്‍ തുടങ്ങിയ മൂന്നു പഞ്ചായത്തുകളി ലും കോവിഡ് കുറഞ്ഞ പ്രദേശങ്ങളിലാണ് ബ്രിഡ്ജ് ക്ലാസ് മുറികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിലവില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ലാപ്ടോപ്പുകളും ടി.വി.യും ഉപയോഗപ്പെടുത്തിയാണ് പഠനം. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളും ബ്രിഡ്ജ് സ്‌കൂളിലൂടെ പഠിക്കുന്നുണ്ട്. കൂടാതെ കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും സര്‍ഗ്ഗശേഷികളെ വളര്‍ത്തുന്നതിനുമായി എല്ലാ ആഴ്ചയും ബാലഗോ ത്രസഭകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.
സമഗ്ര ശിക്ഷാ കേരളം അഗളി ബി. ആര്‍. സി. യുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ വീട്ടില്‍ വായനശാല ഒരുക്കുന്ന അക്ഷരക്കൂട്ട് പദ്ധതിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. നെല്ലിപ്പതി ഊരിലെ അനന്യ രാജന്റെ വീട്ടില്‍ ഒരുക്കിയ ആദ്യ വായനശാല അഗളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഹേശ്വരി ഉദ്ഘാടനം ചെയ്തു . ബി.ആര്‍.സി. അധ്യാപകരുടെയും ഭിന്നശേഷി കുട്ടികളുടെയും കൂട്ടായ്മയായ താരക കൂട്ടമാണ് പദ്ധതിക്ക് ആവശ്യമായ പുസ്തകങ്ങള്‍ സംഘടിപ്പിച്ചത് . ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ സി.പി. വിജയന്‍ അധ്യക്ഷനായി. കെ ടി ഭക്ത ഗിരീഷ്, പി. നിധീഷ്, കെ.പി. അബ്ദുല്‍ കരീം, സി.കെ. സുപ്രിയ, രാഹുല്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.