അഗളി:അട്ടപ്പാടിയില്‍ ഭവാനിപ്പുഴയക്ക് കുറുകെ ചീരക്കടവിലെ നി ര്‍ദിഷ്ട റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്. നിര്‍മാണം ഉടനെ തുടങ്ങാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.അഗളി പഞ്ചായ ത്തിലെ പരപ്പന്‍തറയും പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവും ബ ന്ധിപ്പിച്ചു കൊണ്ടുള്ളതാണ് നിര്‍മിതി പ്രദേശത്തെ ജലസേചനത്തി നും ഗതാഗതത്തിനും വളരെ പ്രയോജനപ്പെടും. ഒരുപതിറ്റാണ്ടിലേ റെയായി കര്‍ഷകര്‍ ആവശ്യപ്പെടുന്ന പദ്ധതിയാണിത്.ഇത് പ്രാവര്‍ ത്തികമാക്കാനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംഎല്‍എ ആവ ശ്യപ്പെട്ടു.നിര്‍ദിഷ്ട പദ്ധതി പ്രദേശം എംഎല്‍എ സന്ദര്‍ശിച്ചു വിലയി രുത്തി.മൈനര്‍ ഇറിഗേഷനും പിഡബ്ല്യുഡി പാലം വിഭാഗവുമാണ് പദ്ധതി നടപ്പാക്കുന്നത്.പുഴയില്‍ റെഗുലേറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യത പഠനം മൈനര്‍ ഇറിഗേഷന്‍ നടത്തി കൊണ്ടിരി ക്കുകയാണ്.ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റെഗുലേറ്റര്‍ പ്രവൃത്തി രൂപകല്‍പ്പന ചെയ്യാനാവുകയെന്ന് മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു.നിലവില്‍ താവളത്തും ചാവടിയൂരിലുമാ ണ് ഭവനിപ്പുഴയ്ക്ക് കുറുകെ പാലമുള്ളത്.ഇതിനിടയിലുള്ള ചീരക്ക ടവ്,പാലൂര്‍,മഞ്ചക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ താവളം അല്ലെങ്കില്‍ ചാവടിയൂര്‍ പാല ങ്ങളെയാണ് ഗതാഗത്തിനായി ആശ്രയിക്കുന്നത്.ചീരക്കടവില്‍ പാ ലം യാഥാര്‍ത്ഥ്യമാകുന്നതോടെ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രക്കും പരിഹാരമാകും.